ദോഹ: മിമിക്രി കലാകാരനും നടനും ദീർഘകാലം ഖത്തറിൽ പ്രവാസിയുമായിരുന്ന പൊന്നാനി ഈശ്വരമംഗലം സ്വദേശി പത്തുകണ്ടത്തിൽ വസന്തൻ (50- വസന്തൻ പൊന്നാനി) നാട്ടിൽ നിര്യാതനായി. ഖത്തറിലെ സ്റ്റേജുകളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2022 ൽ പുറത്തിറങ്ങിയ എൽമർ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഖത്തറിലെ ഒരു സ്വകര്യ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്ന വസന്തൻ അസുഖബാധിതനായതിനെ തുടർന്ന് ചികിത്സക്കായി കഴിഞ്ഞ ജൂലൈയിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചികിത്സ തുടരവയൊണ് മരണം.
സമൂഹിക പ്രശനങ്ങളോട് ഹാസ്യ രൂപത്തിൽ പ്രതികരിച്ചിരുന്ന വസന്തൻെറ റീലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയിരുന്നു. പ്രവാസി വെൽഫെയർ ഖത്തർ പ്രവർത്തകനായിരുന്നു. വസന്തന്റെ നിര്യണത്തിൽ പ്രവാസി വെൽഫെയർ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന കൌൺസിൽ അംഗം ആരിഫ് പൊന്നാനി പ്രവാസി വെൽഫെയറിന് വീട്ടിലെത്തി അനുശോചനം അറിയിച്ചു.
ഭാര്യ: ശൈലജ , മക്കൾ : ബിന്ദുജ , ധനലക്ഷ്മി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.