കുവൈത്ത് സിറ്റി: കല കുവൈത്ത് ചാർട്ട് ചെയ്ത രണ്ടാമത്തെ വിമാനം കുവൈത്തിൽനിന്ന് വ്യാഴാഴ്ച വൈകീട്ട് 4.30ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.
ഗര്‍ഭിണികൾ, രോഗികൾ, പ്രായമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, വിവിധ പരീക്ഷകൾക്കായി നാട്ടിലേക്ക് പോകുന്ന വിദ്യാർഥികൾ തുടങ്ങി മുൻഗണനാ ക്രമത്തിലുള്ള 322 പേരും എട്ട് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 330 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. യാത്രക്കാർക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കാനായി വളൻറിയർമാരുടെ സേവനം വിമാനത്താവളത്തിൽ ലഭ്യമാക്കിയിരുന്നു.
നാട്ടിൽ സമർപ്പിക്കുന്നതിനാവശ്യമായ ഡിക്ലറേഷൻ ഫോമുകൾ ഉൾപ്പെടെ സൗകര്യങ്ങൾ യാത്രക്കാർക്കായി ഏർപ്പെടുത്തിയിരുന്നു. ചാർട്ടേഡ് വിമാന സർവിസിനായുള്ള പ്രവർത്തനങ്ങളിൽ സഹകരിച്ച കുവൈത്ത് സർക്കാർ, കുവൈത്ത് എയർവേസ് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് നന്ദി അറിയിക്കുന്നതായും മൂന്നാം ഘട്ട യാത്രക്കുള്ള പ്രവർത്തനങ്ങൾ തുടരുന്നതായും കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.