കുവൈത്ത് സിറ്റി: പ്രോഗ്രസിവ് പ്രഫഷനല്‍ ഫോറവും ബാലവേദിയും ചേർന്ന് കുവൈത്തിലെ വിദ്യാർഥികള്‍ക്കായി ഗ്രെയിന്‍എഡ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. മനഃപാഠങ്ങള്‍ക്കപ്പുറത്ത്, പ്രായോഗിക അറിവുകളിലൂടെയും നിത്യജീവിത ഉദാഹരണങ്ങളിലൂടെയും വിജ്ഞാനത്തിെൻറ അടിസ്ഥാന ശിലകള്‍ കുഞ്ഞുമനസ്സുകളിലുറപ്പിക്കുക എന്നതാണ് ലക്ഷ്യം. ഗ്രെയിന്‍എഡ്, തൃശൂര്‍ ഗവ. എൻജിനീയറിങ് കോളജില്‍നിന്ന് പഠിച്ചിറങ്ങിയ ഒരുകൂട്ടം എൻജിനീയര്‍മാരുടെ സാമൂഹിക പ്രതിബദ്ധതയില്‍നിന്ന് ഉരുത്തിരിഞ്ഞ, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സംരംഭമാണ്.
പ്രോഗ്രസിവ് പ്രഫഷനല്‍ ഫോറവും ബാലവേദിയും ചേർന്ന് അമ്പതോളം ഗ്രെയിന്‍എഡ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇതുവരെ സംഘടിപ്പിച്ചു. ഒമ്പതു മുതല്‍ 12ാം ക്ലാസു വരെ പഠിക്കുന്ന 150ഒാളം വിദ്യാർഥികളും വിജ്ഞാന കുതുകികളും കഴിഞ്ഞ മേയ് മാസം മുതല്‍ എല്ലാ ശനിയാഴ്ചയും സംഘടിപ്പിക്കുന്ന ക്ലാസുകളുടെ ഭാഗമായി 'ശാസ്ത്രം- ഇന്നലെ, ഇന്ന്, നാളെ' - സതീഷ് കുമാര്‍, 'മനുഷ്യ മസ്തിഷ്കം -ഒരു പ്രഹേളിക' - ഡോ. രാജീവ് മോഹന്‍രാജ്, 'നിങ്ങളും സമൂഹവും നിയമവും' - അഡ്വ. രാജേഷ് മുട്ടത്ത് 'വിജയത്തിലേക്കുള്ള ഡിസൈന്‍ വിദ്യകൾ' - നിധി ജെയിന്‍ സേത്ത്, 'ആഴത്തില്‍ ചിന്തിക്കുക, വ്യത്യസ്തമായും'- ശ്രീകാന്ത് മണി, 'ജീവെൻറ ചക്രം' - മധു ഷണ്‍മുഖന്‍, 'വൈദ്യുതിയുടെ ലോകം' - സിബില്ല സജീത്ത്, 'എൻജിനീയറിങ്ങിെൻറ നാല് സ്തംഭങ്ങൾ' - ഡോ. നജീബ് കുഴിയില്‍, 'പരിണാമം -നമ്മുടെ അസ്തിത്വമെന്ത്?' - ഡോ. ജിമ്മി മാത്യു, 'ആഗോളവത്കരണം' - പ്രദീപന്‍ കുഞ്ഞിരാമന്‍ എന്നീ കോഴ്സുകളാണ് ഇതുവരെ സംഘടിപ്പിച്ചത്. 20ൽപരം വിഷയങ്ങളിലെ തുടര്‍ ക്ലാസുകളും ഒാൺലൈനായി നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കായി ppfk@ppfkuwait.org എന്ന ഇ^മെയിലില്‍ ബന്ധപ്പെടുക. ഗ്രെയിന്‍എഡ് ക്ലാസുകളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ www.grain-ed.comല്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.