കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ റമദാൻ. ഇത് ഒരാഴ്ചയോളം തുടരും. കാറ്റിന്റെ ദിശ തെക്കുകിഴക്ക് നിന്ന് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും റമദാൻ തന്റെ ഔദ്യോഗിക ‘എക്സിൽ’ കുറിച്ചു. ഇത് അന്തരീക്ഷത്തിൽ മാറ്റം സൃഷ്ടിക്കും. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ.
ഈ കാലാവസ്ഥാ വ്യതിയാനം സീസണൽ അലർജി, ആസ്ത്മ എന്നിവ വർധിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ കാലഘട്ടത്തെ സാധാരണയായി ‘സഫ്രി’ എന്നാണ് വിളിക്കുക. രാജ്യത്ത് ഒക്ടോബർ മുതൽ താപനിലയിൽ വലിയ കുറവ് വന്നു തുടങ്ങിയിട്ടുണ്ട്. 38 ഡിഗ്രി സെൽഷ്യസിന് താഴെയാണ് നിലവിൽ ഉയർന്ന ശരാശരി താപനില.
രാത്രിയിൽ സുഖകരമായ കാലാവസ്ഥയാണ്. അടുത്ത ആഴ്ചയോടെ പകലിലെ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസിന് താഴെയെത്തും.
പതിയെ ശൈത്യകാലത്തിലേക്കും രാജ്യം നീങ്ങും. അതിനിടെ ഈ മാസം മഴ പ്രതീക്ഷിക്കുന്നുണ്ട്. മഴ കാലത്തിന് മുമ്പുള്ള മുന്നൊരുക്കങ്ങൾ പൊതുമരാമത്ത് വകുപ്പ് നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.