Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ലാവ​സ്ഥാ...

കാ​ലാവ​സ്ഥാ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ നി​ല​നി​ൽ​ക്കു​മെ​ന്ന് നി​രീ​ക്ഷ​ക​ർ

text_fields
bookmark_border
rain alert
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ റ​മ​ദാ​ൻ. ഇ​ത് ഒ​രാ​ഴ്ച​യോ​ളം തു​ട​രും. കാ​റ്റി​ന്റെ ദി​ശ തെ​ക്കു​കി​ഴ​ക്ക് നി​ന്ന് മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും റ​മ​ദാ​ൻ ത​ന്റെ ഔ​ദ്യോ​ഗി​ക ‘എ​ക്‌​സി​ൽ’ കു​റി​ച്ചു. ഇ​ത് അ​ന്ത​രീ​ക്ഷ​ത്തി​ൽ മാ​റ്റം സൃ​ഷ്ടി​ക്കും. പ്ര​ത്യേ​കി​ച്ച് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ.

ഈ ​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം സീ​സ​ണ​ൽ അ​ല​ർ​ജി, ആ​സ്ത്മ എ​ന്നി​വ വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​കാ​ല​ഘ​ട്ട​ത്തെ സാ​ധാ​ര​ണ​യാ​യി ‘സ​ഫ്രി’ എ​ന്നാ​ണ് വി​ളി​ക്കു​ക. രാ​ജ്യ​ത്ത് ഒ​ക്ടോ​ബ​ർ മു​ത​ൽ താ​പ​നി​ല​യി​ൽ വ​ലി​യ കു​റ​വ് വ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. 38 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് താ​ഴെ​യാ​ണ് നി​ല​വി​ൽ ഉ​യ​ർ​ന്ന ശ​രാ​ശ​രി താ​പ​നി​ല.

രാ​ത്രി​യി​ൽ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്. അ​ടു​ത്ത ആ​ഴ്ച​യോ​ടെ പ​ക​ലി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല 35 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് താ​ഴെ​യെ​ത്തും.

പ​തി​യെ ശൈ​ത്യ​കാ​ല​ത്തി​ലേ​ക്കും രാ​ജ്യം നീ​ങ്ങും. അ​തി​നി​ടെ ഈ ​മാ​സം മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. മ​ഴ കാ​ല​ത്തി​ന് മു​മ്പു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​ത്തി​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeatherKuwait News
News Summary - indication of weather change-Observers predict that wet weather will remains
Next Story