??????? ????????????????????????????? ????????????????? ?????????? ??????????????????????????

കുവൈത്തിൽ ജുമുഅയുള്ള സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ജൂലൈ 17 മുതൽ ജുമുഅ നമസ്​കാരം പുനരാരംഭിക്കുമെന്ന്​ അറിയിച്ചിട്ടുണ്ടെങ്കിലും ജനവാസം ഏറിയ ഭാഗങ്ങളിലും വൈറസ്​ വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും ജുമുഅ ഉണ്ടാവില്ല. കർശന നിയന്ത്രണങ്ങളാണ്​ ജുമുഅ പുനരാരംഭിക്കുന്നതിന്​ അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്​. 

ജുമുഅ നടക്കുന്ന സ്ഥലങ്ങളുടെ പട്ടിക ഒൗഖാഫ്​ മന്ത്രാലയം പുറത്തിറക്കി​. ജാബിർ അൽ അഹ്​മദ്​, ഖാലിദിയ, ദസ്​മ, ദഇയ്യ, ദോഹ, റൗദ, സുർറ, ശാമിയ, സുലൈബീകാത്ത്​, ശുവൈഖ്​, ദാഹിയ, അദലിയ, ഫൈഹ, ഖാദിസിയ, ഖുർതുബ, കൈഫാൻ, മൻസൂരിയ, നസ്​ഹ, യർമൂഖ്​, ബിദ, ബയാൻ, ജാബിരിയ, ഖൈത്താൻ, റുമൈതിയ, സഹ്​റ, അൽസലാം, സൽവ, ശഅ്​ബ, ശുഹദ, സിദ്ദീഖ്​, മുബാറക്​ അൽ അബ്​ദുല്ല, മിശ്​രിഫ്​, ഇഷ്​ബിലിയ, അൻദലൂസ്​, ജലീബ്​ അൽ ശുയൂഖ്​, രിഹാബ്​, സബാഹ്​ നാസർ, അബ്​ദുല്ല അൽ മുബാറക്​, ഒമരിയ, ഫിർദൗസ്​, നഹ്​ദ, ഫർവാനിയ (അലി ഹബാബ്​ അൽറഷീദി, മുനവർ​ ഹബീബ്​ അൽ മുനവ്വർ പള്ളികൾ), അബൂഹസനിയ, അബൂഫതീറ, അബൂഹസനിയ, സബാഹ്​ അൽ സാലിം, അദാൻ, ഫുനൈതീസ്​, ഖുറൈൻ, ഖുസൂർ, മുബാറക്​ അൽ കബീർ, മെസ്സില, അഹ്​മദി, ജാബിർ അൽ അലി, ഖൈറാൻ, റിഖ, സബാഹ്​ അൽ അഹ്​മദ്​, സബാഹിയ, ദഹർ, അഖീല, അലി സബാഹ്​ അൽ സാലിം, ഫഹാഹീൽ, ഫഹദ്​ അൽ അഹ്​മദ്, മംഗഫ്​, ഹദിയ, വഫ്ര, തൈമ, ജഹ്​റ, സഅദ്​ അൽ അബ്​ദുല്ല, സുലൈബിയ, ഉയൂൻ, ഖസ്​ർ, ഖൈറുവാൻ, നസീം, നഇൗം, അൽ വഹ എന്നിവിടങ്ങളിലാണ്​ ജുമുഅയുള്ളത്​.

Tags:    
News Summary - jumua namaz in kuwait from july 17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.