കുവൈത്ത് സിറ്റി: കല കുവൈത്ത് അബ്ബാസിയ മേഖല സമ്മേളനം പുതുക്കുടി രാജീവൻ നഗറിൽ മുൻ കേന്ദ്ര പ്രസിഡൻറ് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന സമ്മേളനത്തിൽ മേഖലയിലെ 22 യൂനിറ്റുകളെ പ്രതിനിധാനം ചെയ്ത് 123 പ്രതിനിധികളാണ് പങ്കെടുത്തത്. മേഖല എക്സിക്യൂട്ടിവ് അംഗം രാജേഷ് എം. എടാട്ട് അനുശോചനപ്രമേയം അവതരിപ്പിച്ചു.
സജി തോമസ് മാത്യു, ഷംല ബിജു, കെ. പവിത്രൻ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി ശൈമേഷ് പ്രവർത്തന റിപ്പോർട്ടും കേന്ദ്ര ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
15 അംഗ മേഖല എക്സിക്യൂട്ടിവ് അംഗങ്ങളെ സമ്മേളനം തെരഞ്ഞെടുത്തു. മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡൻറായി തോമസ് വർഗീസിനെയും മേഖല സെക്രട്ടറിയായി ഹരിരാജിനെയും തെരഞ്ഞെടുത്തു. ജനുവരി 28ന് നടക്കുന്ന കല കുവൈത്തിന്റെ 43ാമത് വാർഷിക സമ്മേളന പ്രതിനിധികളായി 60 പേരെ സമ്മേളനം തെരഞ്ഞെടുത്തു.
സുരേഷ് കുമാർ, ഷിനി റോബർട്ട് എന്നിവർ മിനിറ്റ്സ് കമ്മിറ്റിയുടെയും രാജീവ് ചുണ്ടമ്പറ്റ, തോമസ് വർഗീസ് എന്നിവർ പ്രമേയ കമ്മിറ്റിയുടെയും ചുമതല വഹിച്ചു. കേന്ദ്ര ജോയൻറ് സെക്രട്ടറി ആസഫ് അലി, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം അജ്നാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ സണ്ണി ഷൈജേഷ് സ്വാഗതവും മേഖല പ്രസിഡൻറ് തോമസ് വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.