ക​ല കു​വൈ​ത്ത്​ സാ​ഹി​ത്യോ​ത്സ​വം

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത്​ സാ​ഹി​ത്യ ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ചെ​റു​ക​ഥ, ലേ​ഖ​നം, ക​വി​ത ര​ച​ന എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. മേ​യ്​ 20നു​മു​മ്പ്​ kalakuwaitsahithyam@gmail.com എ​ന്ന ഇ -​മെ​യി​ൽ വി​ലാ​സ​ത്തി​ൽ സൃ​ഷ്ടി​ക​ൾ ല​ഭി​ക്ക​ണം.

'വ​ർ​ത്ത​മാ​ന​കാ​ല​ത്തെ സാം​സ്കാ​രി​ക പ്ര​തി​രോ​ധം' വി​ഷ​യ​ത്തി​ൽ അ​ഞ്ച്​ പു​റ​ത്തി​ൽ ക​വി​യാ​ത്ത ലേ​ഖ​നം അ​യ​ക്കാം. ചെ​റു​ക​ഥ​ക്കും ക​വി​ത​ക്കും ​​പ്ര​ത്യേ​ക വി​ഷ​യ​മി​ല്ല. ക​വി​ത 24 വ​രി​യി​ലും ക​ഥ മൂ​ന്ന്​ പു​റ​ത്തി​ലും ക​വി​യ​രു​ത്.

മു​മ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ല്ലെ​ന്ന സ​ത്യ​വാ​ങ്മൂ​ലം ര​ച​ന​ക​ൾ​ക്കൊ​പ്പം അ​യ​ക്ക​ണം. സ്വ​ന്തം കൈ​പ്പ​ട​യി​ൽ എ​ഴു​തി സ്കാ​ൻ ചെ​യ്​​തോ മ​ല​യാ​ള​ത്തി​ൽ ടൈ​പ് ചെ​യ്ത് പി.​ഡി.​എ​ഫി​ൽ ആ​ക്കി​യോ മെ​യി​ൽ അ​യ​ക്കാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 94148812, അ​ബ്ബാ​സി​യ -97102557, സാ​ൽ‌​മി​യ - 94493263, അ​ബു ഹ​ലീ​ഫ-65170764, ഫ​ഹാ​ഹീ​ൽ -51317366 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - kala kuwait literature fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.