ക​ല കു​വൈ​ത്ത് - മാ​തൃ​ഭാ​ഷ സ​മി​തി ‘വേ​ന​ൽ​ത്തു​മ്പി​ക​ൾ’​ക​ലാ​ജാ​ഥ​യി​ൽ​നി​ന്ന്

കല കുവൈത്ത് - മാതൃഭാഷ സമിതി കലാജാഥ പര്യടനം പൂർത്തിയായി

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന 'വേനൽത്തുമ്പികൾ'കലാജാഥയുടെ പര്യടനം പൂർത്തിയായി. മംഗഫ് കല സെന്ററിൽനിന്ന് ആരംഭിച്ച പര്യടനം കല കുവൈത്ത് പ്രസിഡന്റ്‌ പി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു.

കല കുവൈത്ത് ആക്ടിങ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, ട്രഷറർ അജ്നാസ് എന്നിവർ സംസാരിച്ചു. മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ. ജോൺ സ്വാഗതവും ഫഹാഹീൽ മേഖല കൺവീനർ ഗോപിദാസ് നന്ദിയും പറഞ്ഞു. ഫഹാഹീൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം, മേഖല ആക്ടിങ് പ്രസിഡന്റ് ജയചന്ദ്രൻ, കേന്ദ്ര മാതൃഭാഷ സമിതി കൺവീനർ തോമസ് സെൽവൻ എന്നിവർ സന്നിഹിതരായി.

കേരളത്തിന്റെ തനത് കലാരൂപങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ കോർത്തിണക്കി സംസ്കാരത്തെയും ഭാഷയെയും തിരിച്ചറിയാനും പരിചയപ്പെടാനും ഉതകുന്ന രീതിയിലായിരുന്നു കലാജാഥ അണിയിച്ചൊരുക്കിയത്. 45ഓളം കുട്ടികളും മുതിർന്നവരും അണിനിരന്ന കലാജാഥ അവതരണമികവുകൊണ്ട് മികച്ച നിലവാരം പുലർത്തി.

ആഗസ്റ്റ് 26ന് അബ്ബാസിയ മേഖലയിൽ അബ്ബാസിയ കലാ സെന്ററിലും വൈകീട്ട് ആറിന് അബൂഖലീഫ മേഖലയിൽ ഗോകുലം ഹാളിലും ജാഥ പര്യടനം നടത്തി. ജാഥയുടെ സമാപനം സാൽമിയ കല സെന്ററിൽ നടന്നു. നാലു മേഖലകളിലും നൂറുകണക്കിന് കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പങ്കാളിത്തം കൊണ്ട് കലാ ജാഥ ശ്രദ്ധേയമായി.

Tags:    
News Summary - Kala Kuwait - Matru Bhasha Samiti Kalajatha tour has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.