കുവൈത്ത് സിറ്റി: ശിശുദിനത്തോടനുബന്ധിച്ച് കല(ആർട്ട്) കുവൈത്ത് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്: ഒന്നാംസ്ഥാനം- ഐ.ഇ.എസ്-ഭാരതീയ വിദ്യാഭവൻ അബ്ബാസിയ, രണ്ടാം സ്ഥാനം -ലേണേഴ്സ് ഓൺ അക്കാദമി അബ്ബാസിയ, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ, മൂന്നാം സ്ഥാനം- ഫഹാഹീൽ അൽവതനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ അഹ്മദിയ. സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയ കരസ്ഥമാക്കി.
ചിത്രരചനയിൽ എൽ.കെ.ജി മുതൽ 12 വരെയുള്ള ക്ലാസുകളിൽനിന്ന് നാല് ഗ്രൂപ്പുകളിലായി മത്സരം നടന്നു. ഗ്രൂപ് -എ (എൽ.കെ.ജി-1) ആൻമേരി ബിനു ജോൺ (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, ഖൈത്താൻ), ഗ്രൂപ്-ബി (2-4) എറിൻ എലിസ ജോസഫ് (ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി ഡോൺബോസ്കോ), ഗ്രൂപ് -സി-(5-8) ഫാത്തിമ സിദ്ദീഖ് (യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ, അബ്ബാസിയ), ഗ്രൂപ് -ഡി (9-12) നിവേത ജിജു (ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ) എന്നിവർ ഒന്നാം സമ്മാനം നേടി.
രണ്ടാം സമ്മാനം: ഗ്രൂപ് (എ) ആമിന മെഹർ (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, ഖൈത്താൻ), ഗ്രൂപ് (ബി) കാവ്യ അശുതോഷ് (ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ്), ഗ്രൂപ് (സി) ജോവാന റേച്ചൽ സോക്രട്ടീസ് (ഭാരതീയ വിദ്യാഭവൻ), ഹന്ന മറിയം സുജിത്ത് (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, അമ്മാൻ), ഗ്രൂപ് (ഡി) തരിണി രാജ, (ഫഹാഹീൽ അൽ വതനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ), പേൾ ഡിസൂസ (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ).
മൂന്നാം സമ്മാനം: ഗ്രൂപ് (എ) എസ്തർ തലിത (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, ജൂനിയർ ബ്രാഞ്ച്, സാൽമിയ), അനയ ജിൻസൺ (ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ), ഗ്രൂപ് (ബി) റീന സാമുവൽ (ഭാരതീയ വിദ്യാഭവൻ), ആയിഷ മനാൽ (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, ജൂനിയർ), ഗ്രൂപ് (സി) നേഹ വടശ്ശേരി ഭവ്യനാഥ് (ഭാരതീയ വിദ്യാഭവൻ), അഫ്രിൻ ഷറിൽ (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, അമ്മാൻ), നികോളേ പി. ബിനോജ് (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, അമ്മാൻ), ഗ്രൂപ് (ഡി) ഫെമി ജോയ് (ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ), അന്ന ആൽബിൻ (ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ).
കളിമൺ ശിൽപനിർമാണം: (7-12 ക്ലാസുകൾ) ഒന്നാം സമ്മാനം ജലാലുദ്ദീൻ അക്ബർ (ഭാരതീയ വിദ്യാഭവൻ), രണ്ടാംസമ്മാനം- ഒനേഗ വില്യം (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, സീനിയർ), മൂന്നാം സമ്മാനം- ആരീജ് ഇംതിയാസ് (ജബ്രിയ ഇന്ത്യൻ സ്കൂൾ). ഓപണ് കാൻവാസ് പെയിന്റിങ്: ഒന്നാം സമ്മാനം- ജയേഷ് വിജയൻ, രണ്ടാം സമ്മാനം- നിംഷ അബ്ദുൽ കരീം, മൂന്നാം സമ്മാനം- അമൃത നായക്, ബെക്കി ജോയ്, ദീപ പ്രവീൺ.
സമ്മാനദാനം ഡിസംബർ ഒമ്പതിന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ ഉച്ചക്ക് രണ്ടിന് നടക്കും. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 71 പേർക്ക് മെറിറ്റ് പ്രൈസും 201 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.