കുവൈത്ത് സിറ്റി: കല കുവൈത്ത് സാൽമിയ മേഖല സമ്മേളനം പി. ബിജു നഗറിൽ (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ - സാൽമിയ) കേന്ദ്ര ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പ്രവാസി സമൂഹം ചെറുത്തുതോൽപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാൽമിയ മേഖലയിലെ 12 യൂനിറ്റുകളെ പ്രതിനിധാനംചെയ്ത് 87 പ്രതിനിധികളാണ് പങ്കെടുത്തത്. മേഖല എക്സിക്യൂട്ടീവ് അംഗം അബ്ദുസ്സമദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജെ. സജി, അജിത അനിൽകുമാർ, ഭാഗ്യനാഥൻ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി അജ്നാസ് മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും, കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
മേഖല പ്രസിഡൻറായി ജോർജ് തൈമണ്ണിലിനെയും സെക്രട്ടറിയായി റിച്ചി കെ. ജോർജിനെയും തെരഞ്ഞെടുത്തു. ജനുവരി 21ന് നടക്കുന്ന കല കുവൈത്തിന്റെ 43ാമത് വാർഷിക സമ്മേളന പ്രതിനിധികളായി 35 പേരെ തെരഞ്ഞെടുത്തു. ജോർജ് തൈമണ്ണിൽ, ബിജീഷ് മീത്തൽ, അനസ് ബാവ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും അൻസാരി കടക്കൽ, മനീഷ് മോഹൻ എന്നിവർ മിനിറ്റ്സ് കമ്മിറ്റിയുടെയും, അരവിന്ദാക്ഷൻ, കെ.പി. രാജൻ എന്നിവർ പ്രമേയ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ്, വൈസ് പ്രസിഡൻറ് ഡോ. രംഗൻ എന്നിവർ സംസാരിച്ചു. പ്രഫ. അനിൽ കുമാർ സ്വാഗതവും റിച്ചി കെ. ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.