കല കുവൈത്ത് 'സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ' ജനുവരി 13ന്

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ നേതൃത്വത്തിലുള്ള കല കുവൈത്ത് ഫിലിം സൊസൈറ്റി അഞ്ചാമത് സ്മാർട്ട്‌ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ ജനുവരി 13ന് നടക്കുമെന്ന് കല കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.

അഞ്ചുമിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. മലയാളമല്ലാത്ത ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നിര്‍ബന്ധമാണ്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 11ന് മുമ്പ് www.kalakuwait.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

തയാറാക്കിയ ഫിലിം 2023 ജനുവരി ഒന്നിന് മുമ്പ് സംഘാടക സമിതിക്ക് കൈമാറണം. പുർണമായും കുവൈത്തിൽ ചിത്രീകരിച്ച ചിത്രങ്ങളാണു മത്സരത്തിനു പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 6998 2842, 6969 9689, 9768 3397, 9493 3192 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Kala Kuwait 'Smartphone Micro Film Festival' on January 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.