കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മ എന്ന നിലയിൽ കേരളൈറ്റ്സ് മെഡിക്കൽ ഫോറം രൂപവത്കരിച്ചു.
സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളായ നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന സംഘടനയുടെ പ്രവർത്തന ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു.
കുവൈത്തിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ രൂപപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിൽ ഭാഗമായ എല്ലാ ആരോഗ്യ പ്രവർത്തകരെയും അഭിവാദ്യംചെയ്യുന്നതായും ഒാൺലൈൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി വീണ ജോർജ്പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ അഡ്ഹോക് കമ്മിറ്റി കൺവീനർ ഗീത സുദർശൻ അധ്യക്ഷത വഹിച്ചു.
നോർക്ക റൂട്ട്സ് റെസിഡൻറ് വൈസ് ചെയർമാൻ കെ. വരദരാജൻ, ഇന്ത്യൻ മെഡിക്കൽ ഫോം കുവൈത്ത് പ്രസിഡൻറ് ഡോ. അമീർ അഹമ്മദ്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, കേരളൈറ്റ്സ് മെഡിക്കൽ ഫോറം ഉപദേശക സമിതി അംഗം സജി തോമസ് മാത്യു എന്നിവർ സംസാരിച്ചു.
സംഘടനയുടെ ലോഗോ രൂപകൽപന ചെയ്ത ശ്രീകുമാർ വല്ലനക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
അഡ്ഹോക് കമ്മിറ്റി ജോയൻറ് കൺവീനർ ലിസി വിൽസൺ സ്വാഗതവും ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.