കുവൈത്ത് സിറ്റി: ശൈത്യകാലത്ത് മരുഭൂമിയിലെ ഇടയന്മാർക്ക് ആശ്വാസവുമായി കേരള ഇസ്ലാഹി സെന്റർ സോഷ്യൽ വെൽഫെയർ വിങ്ങിന്റെ മെഡികെയർ പ്രവർത്തകർ.
മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും മേച്ചും തമ്പുകളിൽ ഉറങ്ങിയും തൊഴിലെടുക്കുന്ന ഇടയന്മാർക്കാണ് സഹായം. മരുഭൂമിയുടെ ഉൾപ്രദേശങ്ങളിലെത്തി ആവശ്യക്കാരെ തിരഞ്ഞുപിടിച്ച് ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റ്, കമ്പിളിപ്പുതപ്പ്, ജാക്കറ്റ്, വസ്ത്രങ്ങൾ എന്നിവ നൽകി. ഖുർആൻ പ്രതികളും പരിഭാഷകളും ലഘു പുസ്തകങ്ങളും വിതരണം ചെയ്തു. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുമടങ്ങിയ സംഘം രോഗികൾക്ക് വൈദ്യപരിശോധന, ഫിസിയോതെറപ്പി തുടങ്ങിയ സേവനങ്ങളും ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.