കുവൈത്ത് സിറ്റി: കേരള ഇസ്ലാഹി സെൻറർ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സർഗോത്സവം 2022 ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 25 മുതൽ 27 വരെ ഓൺലൈനിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.കെ.ഐ.സിയുടെ അഞ്ച് മദ്റസകളിൽ നടന്ന ഒന്നാം റൗണ്ട് കലാമത്സരങ്ങളിൽ - ഇംഗ്ലീഷ്, മലയാളം പ്രഭാഷണങ്ങൾ, വിവിധ ഭാഷകളിൽ ഇസ്ലാമിക ഗാനങ്ങൾ, സംഭാഷണങ്ങൾ, കഥ പറയൽ, വിഷ്വൽ വിഡിയോ പ്രസന്റേഷനുകൾ തുടങ്ങി വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ 70ലധികം വിജയികളാണ് മാറ്റുരക്കുക.
കുവൈത്തിലെ മറ്റ് മദ്റസകളിൽ പഠിക്കുന്ന, നേരത്തേ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കും കെ.കെ.ഐ.സി സി.ആർ.ഇ വിദ്യാർഥികൾക്കും പ്രത്യേക മത്സര പരിപാടികൾ ഉണ്ടാകും. വെള്ളിയാഴ്ച കുവൈത്ത് സമയം ഉച്ചക്ക് ഒന്നിന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 'വീട്, കലാലയം: സമകാലിക പ്രതിസന്ധി പരിഹാരം'വിഷയത്തിൽ പ്രഫ. കെ.പി. സഅദ് മുഖ്യ പ്രഭാഷണം നിർവഹിക്കും. വൈകീട്ട് മൂന്നുവരെ കലാമത്സരങ്ങൾ നടക്കും. ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം ആറിന് മത്സരങ്ങൾ ആരംഭിക്കും. ഞായറാഴ്ച രാത്രി എട്ടിന് കുഞ്ഞാലി മദനി സമാപന പ്രസംഗം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.