കെ.​എം.​ആ​ർ.​എം മു​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ

കെ.​എം.​ആ​ർ.​എം മു​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് (കെ.​എം.​ആ​ർ.​എം) മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന സ​ണ്ണി തോ​മ​സ്, സ​ജീ​വ് ജോ​ർ​ജ്, ജെ​യിം​സു​കു​ട്ടി എ​ന്നി​വ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്റ് ബാ​ബു​ജി ബ​ത്തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​ആ​ർ.​എ​മ്മി​ന്റെ സ്നേ​ഹോ​പ​ഹാ​രം ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ കൈ​മാ​റി. സ​ണ്ണി തോ​മ​സ്, സ​ജീ​വ് ജോ​ർ​ജ്, ജെ​യിം​സു​കു​ട്ടി എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. കെ.​എം.​ആ​ർ.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു കെ.​ജോ​ൺ സ്വാ​ഗ​ത​വും വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി മാ​ത്യു കോ​ശി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMRM conducted farewell to former officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.