കുവൈത്ത് സിറ്റി: ലബനാനിൽ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അടിയന്തര മാനുഷിക സഹായങ്ങൾ വിതരണം ചെയ്തു.
ലബനീസ് റെഡ് ക്രോസിന്റെ ഏകോപനത്തോടെ സ്കൂളുകളിലും മറ്റ് സൗകര്യങ്ങളിലും അഭയം പ്രാപിച്ചവർക്ക് കെ.ആർ.സി.എസ് സഹായങ്ങൾ എത്തിച്ചതായി റെഡ് ക്രോസ് ദുരിതാശ്വാസ കോഓഡിനേറ്റർ യൂസഫ് ബൂട്രോസ് പറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സംഘം സഹായമെത്തിക്കുന്നത്.
10,000 കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണം, ശുചിത്വ സാമഗ്രികൾ, പുതപ്പുകൾ, മെത്തകൾ എന്നിവ കൈമാറി. ബെയ്റൂത്ത്, മൗണ്ട് ലബനാൻ, കിഴക്കൻ ലബനാനിലെ സഹ്ലെ, വടക്ക് അക്കാർ എന്നിവിടങ്ങളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സ്ഥലങ്ങളിലാണ് സഹായമെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.