കുവൈത്ത് സിറ്റി: കുവൈത്ത് സന്നദ്ധ സേവന സംഘടനായ ശൈഖ് അബ്ദുല്ല അൽ നൂരി ചാരിറ്റി സൊസൈറ്റി യമനിൽ പ്രൈമറി സ്കൂൾ തുറന്നു. ‘കുവൈത്ത് ബിസൈഡ് യു’ കാമ്പയിനിന്റെ ഭാഗമായാണ് യമൻ ഷാബ്വ ഗവർണറേറ്റിലെ ഔസൈലാൻ മേഖലയിൽ സ്കൂൾ തുറന്നത്. സ്കൂളിൽ അഞ്ച് ക്ലാസ് മുറികൾ, മാനേജ്മെന്റിനും അധ്യാപകർക്കും രണ്ട് ഓഫിസുകൾ, ഒരു ഡിപ്പോ, ബാത്ത്റൂം, ഒരു ഭക്ഷണ ഏരിയ എന്നിവയുണ്ട്.
യമൻ ജനതക്ക് വിദ്യാഭ്യാസത്തിലും വിവിധ മാനുഷിക മേഖലകളിലും തുടർച്ചയായതും പരിധിയില്ലാത്തതുമായ പിന്തുണ നൽകിയതിന് ഔസൈലാൻ മുനിസിപ്പൽ കൗൺസിൽ സെക്രട്ടറി ജനറൽ അഹ്മദ് കർദ കുവൈത്തിനും ജനങ്ങൾക്കും നന്ദി അറിയിച്ചു. സുപ്രധാന പദ്ധതി നടപ്പാക്കിയതിന് ചാരിറ്റി സംഘടനയേയും അഭിനന്ദിച്ചു.
പ്രദേശത്തെ വിദ്യാഭ്യാസത്തിന് പുതിയ സ്കൂൾ കൂടുതൽ അവസരങ്ങൾ നൽകുമെന്ന് ഔസൈലനിലെ വിദ്യാഭ്യാസ ഓഫിസ് മേധാവി നാസർ അൽ ഷുറൈമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.