കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഇഫ്താർ സമ്മേളനം ഖൈത്താൻ മസ്ജിദ് ഫജജിയിൽ നടന്നു. ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. മൗലവി സമീർ അലി എകരൂൽ ‘സഹവർത്തിത്വത്തിന്റെ സ്വാഹാബാ മാതൃകകൾ’ എന്ന വിഷയത്തിലും അബ്ദുസ്സലാം സ്വലാഹി ‘ബദറും കാലത്തിന്റെ സന്ദേശവും’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. കെ.വി. ഫൈസൽ (കെ.ഐ.ജി), സാദിഖ് അലി (എം.ഇ.എസ്), സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് വലിയകത്ത്, ഷബീർ നന്തി എന്നിവർ വേദിയിൽ സന്നിഹിതരായി.
ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം മസ്ജിദ് അൽ ഫജ്ജി ഇമാം ശൈഖ് ഹിഷാം നിർവഹിച്ചു. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സക്കീർ കൊയിലാണ്ടി നന്ദിയും പറഞ്ഞു. ഇഫ്താർ സംഗമത്തിൽ ആയിരത്തിലധികം ആളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.