കുവൈത്ത് സിറ്റി: കുവൈത്തും പോർചുഗലും തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനയുടെ ഒന്നാം ഘട്ടം വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് നടന്നു. കുവൈത്ത് പക്ഷത്തെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് നയിച്ചു.
പോർചുഗീസ് പക്ഷത്തെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ ഡയറക്ടർ അംബാസഡർ റൂയി വിൻഹാസ് പങ്കെടുത്തു. കൂടിക്കാഴ്ചയിൽ, രണ്ടു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും വ്യത്യസ്ത വശങ്ങളും വിവിധ മേഖലകളിൽ അവയെ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ശൈഖ് ജറാഹും വിൻഹാസും അവലോകനം ചെയ്തു. പൊതുതാൽപര്യമുള്ള പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.