കുവൈത്ത് സിറ്റി: ആവേശകരമായ ഡീലുകലും ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ‘സൂപ്പർ ഫ്രൈഡേ’ക്ക് തുടക്കം. വിവിധ വിഭാഗങ്ങളിൽ 70 ശതമാനം വരെ കിഴിവ് ‘സൂപ്പർ ഫ്രൈഡേ’യുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമോഷൻ ഖുറൈൻ ഔട്ട്ലെറ്റിൽ ഇൻഫ്ലുവൻസർമാരും ലുലു കുവൈത്ത് മാനേജ്മെൻറ് പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം ചെയ്തു.
വൻ ഓഫറുകളുമായി കുവൈത്തിലെ എല്ലാ ലുലു ഔട്ട്ലറ്റുകളിലും രണ്ടാഴ്ച ‘സൂപ്പർ ഫ്രൈഡേ’ പ്രമോഷൻ തുടരും. മൊബൈൽ, ടാബ്ലെറ്റ്, ടി.വി, ലാപ്ടോപ്, ഗെയിമിങ് ഇനങ്ങൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ആക്സസറികൾ, വീട്ടുപകരണങ്ങൾ, സുഗന്ധങ്ങൾ, കളിപ്പാട്ടങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലും അസാധാരണമായ കിഴിവ് ഈ കാലയളവിൽ ലഭിക്കും.
50 ദീനാറിനും മുകളിലും ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് ‘സ്പിൻ ദി വീൽ’, ‘മിസ്റ്ററി ബോക്സ്’ ചലഞ്ച് എന്നിവയിലുടെ മികച്ച സമ്മാനങ്ങൾ നേടാം. ‘വൺ ഡേ വണ്ടേഴ്സ്’, ‘എൻഡ് ഓഫ് സീസൺ സെയിൽ’ എന്നിവയും മികച്ച അവസരം ഒരുക്കുന്നു. ടെക് പ്രേമികൾക്ക് ഇലക്ട്രോണിക്സ്, ഐ.ടി ആക്സസറികൾ എന്നിവയിൽ അതിശയകരമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ‘ഡിജിറ്റൽ സെയിൽ' പ്രയോജനപ്പെടുത്താം.
‘48 മണിക്കൂർ സൂപ്പർ സെയിൽ' നോൺ സ്റ്റോപ്പ് ഷോപ്പിങ് മാമാങ്കവും ഒരുക്കിയിട്ടുണ്ട്. പ്രത്യേക ദിവസത്തേക്ക് തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് പകുതി വില ഓഫർ ചെയ്യുന്ന ‘സൂപ്പർ ഡേ ഫ്ലാറ്റ് 50 ശതമാനം ഓഫറും വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.