കുവൈത്ത് സിറ്റി: രാജ്യത്ത് വരുന്ന ഏതാനും ദിവസങ്ങൾ താപനിലയിൽ കുറവുണ്ടാകും. വരുന്ന ആഴ്ച രാജ്യം തണുത്ത തരംഗത്തിന്റെ പിടിയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വടക്കുപടിഞ്ഞാറൻ കാലാവസഥ പ്രതിഭാസം രാജ്യത്തെ ബാധിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിൽ പരമാധി താപനില ശരാശരി 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രിയിൽ 7-9 ഡിഗ്രി വരെ കുറയും. ശനിയാഴ്ച പകൽ താപനില 22-24 നും ഇടയിലും രാത്രി 11- 13 നും ഇടയിലായിരിക്കും.
അതേസമയം, താപനിലയിൽ കുറവു വന്നതോടെ രാജ്യത്ത് തണുപ്പു കൂടി. രാജ്യത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് എത്തിയിട്ടില്ല. പതിവു പോലെ മഴയും ഈ സീസണിൽ ലഭിച്ചിട്ടില്ല. ശൈത്യ കാലം വിടപറയാനിരിക്കെ ഈ വർഷം അത്യാവശ്യം തണുപ്പ് അനുഭവപ്പെടുന്ന കാലാവസ്ഥയിലൂടെയാണ് നിലവിൽ രാജ്യം കടന്നു പോകുന്നത്. രാത്രികാലങ്ങളിൽ കാറ്റും ചില ഭാഗങ്ങളിൽ ചാറ്റൽ മഴയും അനുഭവപ്പെടുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.