Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്: താപനിലയിൽ...

കുവൈത്ത്: താപനിലയിൽ കുറവ്; മഴ മുന്നറിയിപ്പ്

text_fields
bookmark_border
കുവൈത്ത്: താപനിലയിൽ കുറവ്; മഴ മുന്നറിയിപ്പ്
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​രു​ന്ന ഏ​താ​നും ദി​വ​സ​ങ്ങ​ൾ താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​കും. വ​രു​ന്ന ആ​ഴ്ച രാ​ജ്യം ത​ണു​ത്ത ത​രം​ഗ​ത്തി​ന്റെ പി​ടി​യി​ൽ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ലാ​വ​സ​ഥ പ്ര​തി​ഭാ​സം രാ​ജ്യ​ത്തെ ബാ​ധി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി പ​റ​ഞ്ഞു. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​ധി താ​പ​നി​ല ശ​രാ​ശ​രി 22 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും. രാ​ത്രി​യി​ൽ 7-9 ഡി​ഗ്രി വ​രെ കു​റ​യും. ശ​നി​യാ​ഴ്ച പ​ക​ൽ താ​പ​നി​ല 22-24 നും ​ഇ​ട​യി​ലും രാ​ത്രി 11- 13 നും ​ഇ​ട​യി​ലാ​യി​രി​ക്കും.

അ​തേ​സ​മ​യം, താ​പ​നി​ല​യി​ൽ കു​റ​വു വ​ന്ന​തോ​ടെ രാ​ജ്യ​ത്ത് ത​ണു​പ്പു കൂ​ടി. രാ​ജ്യ​ത്ത് മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ത​ണു​പ്പ് എ​ത്തി​യി​ട്ടി​ല്ല. പ​തി​വു പോ​ലെ മ​ഴ​യും ഈ ​സീ​സ​ണി​ൽ ല​ഭി​ച്ചി​ട്ടി​ല്ല. ശൈ​ത്യ കാ​ലം വി​ട​പ​റ​യാ​നി​രി​ക്കെ ഈ ​വ​ർ​ഷം അ​ത്യാ​വ​ശ്യം ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ലാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് നി​ല​വി​ൽ രാ​ജ്യം ക​ട​ന്നു പോ​കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​റ്റും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചാ​റ്റ​ൽ മ​ഴ​യും അ​നു​ഭ​വ​പ്പെ​ടു​ന്നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:temperatureKuwaitRain warning
Next Story