കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിൽ 'ഇറ്റാലിയൻ'വാരാഘോഷം ആരംഭിച്ചു. തിങ്കളാഴ്ച ലുലു ഹൈപ്പർ മാർക്കറ്റിെൻറ ഖുറൈൻ ഒൗട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ ഇറ്റാലിയൻ അംബാസഡർ കാർലോ ബാൽഡോച്ചി പ്രമോഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലുലു മാനേജ്മെൻറ് പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. നവംബർ 23 മുതൽ 29 വരെയാണ് കാമ്പയിൻ. ആഘോഷത്തോടനുബന്ധിച്ച് കാമ്പയിൻ കാലയളവിൽ ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റിലും വിവിധ ഇറ്റാലിയൻ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയുമുണ്ടാവും.
ആകർഷക വിലയിൽ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. കാമ്പയിനോടനുബന്ധിച്ച് കുവൈത്തിലെ ലുലു ഒൗട്ട്ലെറ്റുകൾ ഇറ്റലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പൈതൃകങ്ങളുടെയും മാതൃകകൾ തീർത്ത കലാവിരുതുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇറ്റാലിയൻ ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളും കൗണ്ടറുകളും പ്രത്യേകം തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.