കുവൈത്ത് സിറ്റി: അൽ അഖ്സ മസ്ജിദിൽ വീണ്ടും അതിക്രമിച്ച് കയറിയ ഇസ്രായേൽ മന്ത്രിയുടെ നടപടിയിൽ ശക്തമായി അപലപിച്ച് കുവൈത്ത്. ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾ ലംഘിക്കുന്നതുമാണ് ഇസ്രായേൽ നടപടിയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജറൂസലമിന്റെയും വിശുദ്ധ സ്ഥലങ്ങളുടെയും ചരിത്രപരവും നിയമപരവുമായ പദവിയിൽ മാറ്റം വരുത്താനുള്ള ഇസ്രായേലിന്റെ ഇത്തരം പതിവ് നടപടികളെ ശക്തമായി അപലപിക്കുന്നതായും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
ഇവ ആവർത്തിക്കുന്നത് തടയാനും അവസാനിപ്പിക്കാനും ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകാനും ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി) അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.