കുവൈത്ത് സിറ്റി: മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിന് വീണ്ടും സർവിസ് ഹീറോ ഉപഭോക്തൃ സംതൃപ്തി സൂചിക ബഹുമതി. 2024 ലെ ‘സർവിസ് ഹീറോ ടോപ്- 10 ബ്രാൻഡ്സ് അവാർഡ്’ ലുലു ഹൈപ്പർമാർക്കറ്റ് കരസ്ഥമാക്കി. ഉപഭോക്തൃ സേവനത്തിലെ ലുലുവിന്റെ മികവ് കണക്കിലെടുത്താണ് അഭിമാനകരമായ അംഗീകാരം.
സേവന മികവിനും ഉപഭോക്തൃ സംതൃപ്തിക്കും വേണ്ടിയുള്ള തങ്ങളുടെ നിരന്തര സമർപ്പണത്തിന് അടിവരയിടുന്നതാണ് പുരസ്കാരമെന്ന് കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റ് സീനിയർ മാനേജ്മെന്റ് വ്യക്തമാക്കി.
ഉപഭോക്തൃ ധാരണയെ അടിസ്ഥാനമാക്കിയുള്ള അറബ് ലോകത്തെ ഏക ഉപഭോക്തൃ സംതൃപ്തി സൂചിക എന്ന നിലയിലുള്ള അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഉപഭോക്താക്കൾ,പങ്കാളികൾ, വെണ്ടർമാർ എന്നിവരുടെ പിന്തുണക്കും വിശ്വാസ്യതക്കും നന്ദി അറിയിക്കുന്നതായും ലുലു കുവൈത്ത് വ്യക്തമാക്കി.
സർവിസ് ഹീറോയിൽനിന്നുള്ള ആവർത്തിച്ചുള്ള അംഗീകാരം ഉപഭോക്തൃ സേവന മികവിനോടുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ സമർപ്പണത്തെ എടുത്തുകാണിക്കുന്നതായും സൂചിപ്പിച്ചു. സ്വതന്ത്ര ഉപദേശകസമിതിയുടെ മേൽനോട്ടത്തിൽ നൂറുശതമാനം ഉപഭോക്തൃ ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കിയാണ് സർവിസ് ഹീറോ അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. കർശനമായ സേവന മാനദണ്ഡങ്ങൾ പരിശോധിച്ചാണ് അവാർഡ് നിർണയം.
ഉൽപന്ന ഗുണനിലവാരവും വൈവിധ്യവും, സേവനത്തിന്റെ കാര്യക്ഷമത, ജീവനക്കാരുടെ പ്രഫഷനലിസം, സ്റ്റോർ സൗകര്യം, ശുചിത്വ മാനദണ്ഡങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനക്ഷമത, മൊത്തത്തിലുള്ള ഷോപ്പിങ് അനുഭവം എന്നിവയെല്ലാം പുരസ്കാര നിർണയത്തിൽ വിലയിരുത്തപ്പെടും. നേരത്തെയും നിരവധി തവണ ലുലു ഹൈപ്പർമാർക്കറ്റിന് ‘സർവിസ് ഹീറോ’ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.