കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് (മാക്) മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ഫാഹിൽ മെഡെക്സ് മെഡിക്കൽ സെന്ററിൽ യോഗത്തിൽ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതം പറഞ്ഞു. ഫൗണ്ടർ അഭിലാഷ് കളരിക്കൽ. വനിത വിങ് മുൻ ചെയർപേഴ്സൻ അഡ്വ. ജസീന ബഷീർ, വൈസ് പ്രസിഡന്റ് സുഭാഷ് മാറഞ്ചേരി, ജോ. സെക്രട്ടറി സലിം നിലമ്പൂർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അഷ്റഫ് അരീക്കോട്, മുജീബ് റഹ്മാൻ, പ്രജിത് മേനോൻ, റാഫി ആലിക്കൽ, ബിജു ഭാസ്കർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു.
ഇന്ത്യ കണ്ട മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും രാഷ്ട്രീയത്തിന് അതീതമായി പാവപ്പെട്ടവനും അല്ലാത്തവർക്കും ഒപ്പം ജീവിച്ച വ്യക്തിയായിരുന്നുവെന്നും യോഗം അനുസ്മരിച്ചു. ട്രഷറർ ഇല്യാസ് പാഴൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.