കുവൈത്ത് സിറ്റി: ഏറ്റവും വലിയ ജ്വല്ലറി ശൃംഖലകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് വേനല്‍ക്കാല അവധി ദിനങ്ങളുടെ ഭാഗമായി ഹോം ഗോയിങ് ഓഫറുകള്‍ പ്രഖ്യാപിച്ചു. വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ സൗജന്യ സ്വര്‍ണ നാണയങ്ങൾ സമ്മാനമായി ലഭിക്കും. ജൂണ്‍ 22 വരെ കുവൈത്തിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിലും ഓഫറുകള്‍ ലഭ്യമാകും.
ഈ കാലയളവിൽ 420 ദീനാറിന്റെ വജ്രാഭരണങ്ങളോ അമൂല്യരത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ നാണയം സൗജന്യമായി നേടാം. 250 ദീനാറിന്റെ വജ്രാഭരണങ്ങളോ അമൂല്യരത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ അര ഗ്രാം സ്വര്‍ണ നാണയവും ലഭിക്കും. കൂടാതെ, എട്ടു ഗ്രാം സ്വര്‍ണ നാണയങ്ങള്‍ പണിക്കൂലിയില്ലാതെയും വാങ്ങാം. സ്കൂള്‍ അവധിക്കാലത്ത് പലരും സ്വന്തം രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുകയാണ്. ഈ ഘട്ടത്തിൽ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിശാലമായ ശേഖരം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയതായി ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. സൗജന്യ സ്വര്‍ണ നാണയങ്ങൾ ഉപഭോക്താക്കളുടെ പര്‍ച്ചേസിന് അധിക മൂല്യം ലഭ്യമാക്കുന്നു. അതിനാൽ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യാനുള്ള ഏറ്റവും മികച്ച അവസരമാണിതെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവും ഗുണനിലവാരവും വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ സൗഹൃദ നയങ്ങളിലൂടെ ആഗോളതലത്തില്‍ പ്രശസ്തമാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്. എല്ലാ പര്‍ചേസുകൾക്കും `മലബാര്‍ പ്രോമിസ്' ലൂടെ സമ്പൂര്‍ണ പരിരക്ഷയും ഉറപ്പാക്കുന്നു. ന്യായവില വാഗ്ദാനം, സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ സൂചിപ്പിക്കുന്ന സുതാര്യമായ പ്രൈസ് ടാഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ആഗോള ഗുണനിലവാരം ഉറപ്പാക്കിയ ഡയമണ്ടുകള്‍, ഗാരന്റീഡ് ബയ് ബാക്ക്, 100 ശതമാനം വാല്യൂ ഓണ്‍ ഗോള്‍ഡ് എക്സ്ചേഞ്ച്, 100 ശതമാനം വാല്യൂ ഓണ്‍ ഡയമണ്ട് എക്സ്ചേഞ്ച്, സ്വര്‍ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 ഹാള്‍ മാര്‍ക്കിങ്, എല്ലാ ഷോറൂമുകളില്‍ നിന്നും എല്ലാ ആഭരണങ്ങള്‍ക്കും ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, അംഗീകൃത സ്രോതസ്സുകളില്‍ നിന്നും ശേഖരിക്കുന്ന സ്വര്‍ണം തുടങ്ങിയവ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ പ്രത്യേകതയാണെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.