മസ്കത്ത്: ദുബൈയിൽനിന്ന് സന്ദർശനത്തിനായി കുടുംബസമേതം ഒമാനിലെത്തിയ മലപ്പുറം, കുറ്റിപ്പുറം കൂരട സ്വദേശി ഫാദിൽ മുഹമ്മദ് ഹനീഫ (39) ഹൃദയാഘാതം മൂലം മരണമടഞ്ഞു. മസ്കത്തിലെ താമസസ്ഥലത്തുനിന്ന് നടക്കാനായി ഇറങ്ങിയ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ബൗഷർ റോയൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഡോ. ഷഹ്ന. മക്കൾ: യഹ്യ, നൂഹ്. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: അഫ്സൽ, ഫാരിസ് (ദുബൈ), അസ്ഹർ. ഖബറടക്കം ഒമാനിലെ അൽ ആമിറാത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.