കുവൈത്ത് സിറ്റി: അനുമതിയില്ലാതെ സാമ്പത്തിക സംഭാവനകൾ ശേഖരിച്ച ഈജിപ്ഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹം സാമ്പത്തിക സംഭാവനകൾക്ക് ആവശ്യപ്പെടുന്നതും ശേഖരിക്കുന്നതുമായ വിഡിയോ ക്ലിപ്പുകൾ ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെയാണ് പണപ്പിരിവെന്നും കണ്ടെത്തി. വിശദ അന്വേഷണത്തിൽ താമസ-തൊഴിൽ നിയമങ്ങൾ ഇയാൾ ലംഘിച്ചതായും തെളിഞ്ഞു.
പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്തുമെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്ത് സാമ്പത്തിക സംഭാവനകൾ, പണപ്പിരിവ് എന്നിവക്ക് കർശന മാനദണ്ഡങ്ങൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.