????????? ????

കുവൈത്തിൽ ആരാധനാലയങ്ങൾ ബുധനാഴ്ച തുറക്കും

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ആരാധനാലയങ്ങൾ ബുധനാഴ്ച മുതൽ തുറക്കും. ജനസാന്ദ്രത കുറഞ്ഞ പാർപ്പിട മേഖലകളിലാണ് ആദ്യഘട്ടത്തിൽ പള്ളികൾ തുറക്കുക. അടുത്ത വെള്ളിയാഴ്ച മുതൽ മസ്​ജിദുൽ കബീറിൽ ജുമുഅ പ്രാർഥന പുനരാരംഭിക്കാനും തീരുമാനമായി. എന്നാൽ, ഇൗ ജുമുഅക്ക്​ ആദ്യഘട്ടത്തിൽ ഇമാമിനും പള്ളി ജീവനക്കാർക്കും മാത്രമായിരിക്കും പ്രവേശനം. 

ദേശീയ ടെലിവിഷൻ ചാനലിൽ ജുമുഅ ഖുതുബയും പ്രാർഥനയും തത്സമയം സംപ്രേക്ഷണം ചെയ്യും. പള്ളികൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഔഖാഫ് മന്ത്രി ഫഹദ് അൽ അഫാസി വാർത്താകുറിപ്പിൽ അറിയിച്ചു. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലായി 900ത്തോളം പള്ളികൾ അണുവിമുക്തമാക്കിയിട്ടുണ്ട്​. 

പാർപ്പിട മേഖലകളിലെ പള്ളികൾ ബുധനാഴ്ച മധ്യാഹ്ന പ്രാർഥനയോടെയാണ് തുറക്കുക. അഞ്ചു നേരത്തെ നിർബന്ധ നമസ്​കാരങ്ങൾക്ക്​ മാത്രമാണ്​ ആദ്യഘട്ടത്തിൽ അനുമതി നൽകിയത്​. ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെ ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ച്​ മാത്രമായിരിക്കും പള്ളിയിൽ പ്രവേശനം എന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 13 മുതലാണ് രാജ്യത്തെ പള്ളികൾ അടച്ചിട്ടത്.

Tags:    
News Summary - masjid's will open in kuwait from wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.