കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണവും അതിക്രൂരമായ വംശഹത്യയുടെയും വക്കിൽ നിൽക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവും പ്രാർഥനകളുമായി മദ്റസ വിദ്യാർഥികൾ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി. കുവൈത്ത് കേരള ഇസ്ലാഹി സെൻററിന്റെ കീഴിൽ പ്രവർത്തിക്കുന്ന അബ്ബാസിയ്യ, ഫർവാനിയ, സാൽമിയ, ഫഹാഹീൽ, ജഹറ മദ്റസകളിലെ വിദ്യാർഥികളാണ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത്.
ഇസ്രായേൽ ആക്രമണത്തിന് എതിരെയും ആയിരക്കണക്കിന് കുട്ടികളെ നിഷ്ഠുരമായി കൊലപ്പെടുത്തുന്നതിനെതിരെയും പ്രതിഷേധിക്കുന്ന പ്ലക്കാർഡുകളും ഫലസ്തീൻ ജനതക്കു വേണ്ടിയുള്ള പ്രാർഥനകളുടെ പ്ലക്കാർഡുകളും വിദ്യാർഥികൾ ഉയർത്തിപ്പിടിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് ഭാരവാഹികൾ, മദ്റസ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.