കുവൈത്ത് സിറ്റി: കുവൈത്തിൽ വിമാനത്താവളത്തിലെ സേവനങ്ങളെക്കുറിച്ചുള്ള യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിക്കാൻ പുതിയ സംവിധാനവുമായി വ്യോമയാന വകുപ്പ്. വിമാനത്താവളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സേവനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായം ഇലക്ട്രോണിക് സർവേയിലൂടെ ശേഖരിക്കുന്നത്.
വിമാനത്താവളത്തിന്റെ പലഭാഗങ്ങളിലായി ഇതിനായി പ്രത്യേക ബ്രോഷറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ലഭിക്കുന്ന വെബ് പേജിലാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്. ചോദ്യാവലിക്ക് യാത്രക്കാർ നൽകുന്ന ഉത്തരങ്ങളിലൂടെ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് യാത്രക്കാരുടെയും സന്ദർശകരുടെയും അഭിപ്രായങ്ങൾ അധികൃതർക്ക് ലഭിക്കും.
യാത്രക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും മികച്ച നിലവാരത്തോടുകൂടി നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വ്യോമയാനവകുപ്പ് ഉപമേധാവി സാലിഹ് അൽ ഫദാഗി പറഞ്ഞു. പുതുതായി രൂപവത്കരിച്ച ക്വാളിറ്റി കൺട്രോൾ വിഭാഗം യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഉൾപ്പെടെ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.