ഖുറൈൻ കൾച്ചറൽ ഫെസ്റ്റിവലിൽ വിവിധ പുരസ്കാര ജേതാക്കൾ മന്ത്രിക്കൊപ്പം

ഖുറൈൻ കൾച്ചറൽ ഫെസ്റ്റിവലിന് തുടക്കം

കുവൈത്ത് സിറ്റി: ഖുറൈൻ കൾച്ചറൽ ഫെസ്റ്റിവൽ 29ാം പതിപ്പിന് തുടക്കം.ശൈഖ് ജാബിർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിൽ ഫെസ്റ്റിവൽ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി 22 വരെയാണ് ഈ വർഷത്തെ ഫെസ്റ്റിവൽ. ഈ വർഷത്തെ ഫെസ്റ്റിവലിന്റെ അജണ്ടയിൽ സംസ്കാരങ്ങളും കലകളും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന 30 ഇന പരിപാടികൾ ഉൾകൊള്ളുന്നു.

പ്രശസ്ത കുവൈത്ത് കവിയും എൻ.സി.സി.എ.എൽ സഹസ്ഥാപകനുമായ ഡോ.ഖലീഫ അൽ വോഖാനെ ഈ വർഷത്തെ ഫെസ്റ്റിവലിൻ്റെ വ്യക്തിത്വമായി തിരഞ്ഞെടുത്തിട്ടുണ്ട്. അറബ്, കുവൈത്ത് സാംസ്കാരിക മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഇത്. മഹാകവി അബ്ദുൽ അസീസ് സൗദ് അൽ ബാബ്‌റ്റൈന്റെ പേരാണ് ഈ വർഷത്തെ പതിപ്പിന് നൽകിയിരിക്കുന്നത്.

സിമ്പോസിയം,സെമിനാറുകൾ, പ്രഭാഷണങ്ങൾ, കച്ചേരികൾ, ആർട്ട് എക്‌സിബിഷനുകൾ, സംവേദനാത്മക ഷോകൾ, സിനിമ, പൈതൃക മേള, പുസ്തക മേളകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള പരിപാടികൾ മേളയുടെ അജണ്ടയിൽ ഉൾപ്പെടുന്നു. അഞ്ച് പതിറ്റാണ്ടിലെ എൻ.സി.സി.എ.എൽ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന ‘സെലിബ്രേഷൻ ഓഫ് 50 ഇയേഴ്സ്’ എന്ന പ്രമേയത്തിൽ ദ്വിദിന സംവേദനാത്മക ഷോയും ഫെസ്റ്റിവലിന്റെ ഭാഗമാണ്.

ഇൻസ്റ്റാഗ്രാമിലെ എൻ.സി.സി.എ.എൽ ഔദ്യോഗിക അക്കൗണ്ടിലെ ലിങ്കുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്ത് പൊതുജനങ്ങൾക്ക് ഫെസ്റ്റിവലിന്റെ ഇവന്റുകൾ ആസ്വദിക്കാം. 

Tags:    
News Summary - Qurain Cultural Festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.