നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി എംബസിയുടെ രജിസ്​ട്രേഷൻ ഡ്രൈവ്​

കുവൈത്ത്​ സിറ്റി: അവധിക്ക്​ നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാത്തവർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി രജിസ്​ട്രേഷൻ ഡ്രൈവ്​ നടത്തുന്നു. എംബസി വെബ്​സൈറ്റിലുള്ള (https://forms.gle/nSoMBe9Nyk5uu3dHA) എന്ന ഗൂഗിൾ ഫോം വഴി ഒാൺലൈനായി രജിസ്​റ്റർ ചെയ്യാം. ഇത്​ വിവര ശേഖരണത്തിന്​ മാത്രമാണെന്നും നേരിട്ടുള്ള തിരിച്ചുവരവ്​ സംബന്ധിച്ച്​ കുവൈത്ത്​ അധികൃതരിൽനിന്ന്​ ഒരു ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എംബസി വാർത്താക്കുറിപ്പിൽ പ്രത്യേകം പറയുന്നുണ്ട്​. ഇൗ വിഷയത്തിൽ എന്തെങ്കിലും പുതിയ വിവരങ്ങൾ ഉണ്ടാവുകയാണെങ്കിൽ എംബസി വെബ്​സൈറ്റിലൂടെയും ട്വിറ്റർ, ഫേസ്​ബുക്ക്​ പേജുകളിലൂടെയും മാധ്യമങ്ങളിലൂടെയും അറിയിക്കും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ cw1.kuwait@mea.gov.in വിലാസത്തിൽ ബന്ധപ്പെടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.