കുവൈത്ത് സിറ്റി: കോവിഡ് മുൻനിര പോരാളികൾക്ക് ബോണസ് നൽകാൻ കുവൈത്ത് 600 ദശലക്ഷം ദീനാർ വകയിരുത്തും. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തും. മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ പാർലമെൻറിെൻറ പരിഗണനക്ക് അയക്കും. പാർലമെൻറ് അംഗങ്ങൾക്കും എതിർപ്പിന് സാധ്യതയില്ലാത്തതിനാൽ കോവിഡ് മുൻനിര പോരാളികൾക്ക് ബോണസ് ലഭിക്കുന്ന സാഹചര്യമാണ് സംജാതമാകുന്നത്. കോവിഡ് മഹാമാരി നേരിടാൻ സ്വന്തം ജീവൻ പണയപ്പെടുത്തി സേവനത്തിലേർപ്പെട്ട ആരോഗ്യ ജീവനക്കാർക്ക് രാജ്യത്തിെൻറ അംഗീകാരം കൂടിയാകും നിർദിഷ്ട ബോണസ്.
ആരോഗ്യ ജീവനക്കാർ ഉറപ്പായും ഇടംപിടിക്കുന്ന പട്ടികയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റാരൊക്കെ ഇടംപിടിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്ന ജീവനക്കാരെ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.