കോവിഡ് മുൻനിര പോരാളികൾക്ക് പ്രതിഫലം: 600 ദശലക്ഷം ദീനാർ വകയിരുത്തും
text_fieldsകുവൈത്ത് സിറ്റി: കോവിഡ് മുൻനിര പോരാളികൾക്ക് ബോണസ് നൽകാൻ കുവൈത്ത് 600 ദശലക്ഷം ദീനാർ വകയിരുത്തും. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തും. മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ പാർലമെൻറിെൻറ പരിഗണനക്ക് അയക്കും. പാർലമെൻറ് അംഗങ്ങൾക്കും എതിർപ്പിന് സാധ്യതയില്ലാത്തതിനാൽ കോവിഡ് മുൻനിര പോരാളികൾക്ക് ബോണസ് ലഭിക്കുന്ന സാഹചര്യമാണ് സംജാതമാകുന്നത്. കോവിഡ് മഹാമാരി നേരിടാൻ സ്വന്തം ജീവൻ പണയപ്പെടുത്തി സേവനത്തിലേർപ്പെട്ട ആരോഗ്യ ജീവനക്കാർക്ക് രാജ്യത്തിെൻറ അംഗീകാരം കൂടിയാകും നിർദിഷ്ട ബോണസ്.
ആരോഗ്യ ജീവനക്കാർ ഉറപ്പായും ഇടംപിടിക്കുന്ന പട്ടികയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റാരൊക്കെ ഇടംപിടിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്ന ജീവനക്കാരെ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.