കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്നത് 60 ദശലക്ഷം ഇടപാടുകൾ. സഹൽ ഔദ്യോഗിക വക്താവ് യൂസുഫ് കാദിമാണ് ഇക്കാര്യം അറിയിച്ചത്. ഈ കാലയളവില്‍ 23 ലക്ഷം ഉപഭോക്താക്കൾ ആപ് ഉപയോഗിച്ചു. നിലവിൽ 37 സർക്കാർ ഏജൻസികൾ സഹൽ പ്ലാറ്റ്ഫോമിൽ 400 ലധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബർ 15 നാണ് സഹൽ ആപ് പുറത്തിറക്കിയത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം.
ആപ് വഴി സേവനങ്ങള്‍ വന്നതോടെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സര്‍ക്കാര്‍ ഒഫീസുകളിൽ എത്താതെ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും. നിലവിൽ അറബി ഭാഷയിൽ മാത്രമാണ് ആപ്പിൽ വിവരങ്ങളുള്ളത്. വൈകാതെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.