കുവൈത്ത് സിറ്റി: യുക്രെയ്നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും മാനിക്കണമെന്ന് കുവൈത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഘർഷങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് കുവൈത്ത് പൂർണ പിന്തുണ ഉറപ്പുനൽകുന്നു. യുക്രെയ്നിലെ സ്ഥിതിഗതികൾ വഷളാകുന്നത് ആശങ്കയോടെയും വിഷമത്തോടെയും ഉറ്റുനോക്കുന്നതായി കുവൈത്ത് വിദേശ മന്ത്രാലയം അഭിപ്രായപ്പെട്ടു.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഭീഷണിക്കും ബലപ്രയോഗത്തിനും സ്ഥാനമില്ല. റഷ്യയുടെ സൈനിക ഇടപെടൽ അംഗീകരിക്കാനാകില്ല. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം, പരമാധികാരം, രാജ്യങ്ങളുടെ അന്തസ്സ്, നല്ല അയൽപക്ക ബന്ധം, തർക്കങ്ങൾ സമാധാനപരമായ ചർച്ചയിലൂടെ പരിഹരിക്കൽ എന്നീ തത്ത്വങ്ങളിൽ ഊന്നിയുള്ള അന്താരാഷ്ട്ര നിയമങ്ങളും യു.എൻ ചാർട്ടറും അംഗീകരിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.