കെ.എം.ആർ.എം അബ്ബാസിയ ഏരിയ സംഘടിപ്പിച്ച ടോക്ക് ഷോയിൽ റവ. ഡോ. തോമസ്
കാഞ്ഞിരമുകളിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം.ആർ.എം) അബ്ബാസിയ ഏരിയ നേതൃത്വത്തിൽ സൺഡേ സ്കൂൾ കുട്ടികൾക്കായി ടോക്ക് ഷോ സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ അഞ്ചു മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾ പങ്കെടുത്തു.
സൈക്കോളജിസ്റ്റ് ഡോ. നീതു മറിയം ചാക്കോ ക്ലാസ് നയിച്ചു. കെ.എം.ആർ.എം അബ്ബാസിയ ഏരിയ പ്രസിഡന്റ് മാത്യു കോശി അധ്യക്ഷത വഹിച്ചു. സ്പിരിച്വൽ ഡയറക്ടർ റവ. ഡോ.തോമസ് കാഞ്ഞിരമുകളിൽ, പ്രസിഡന്റ് ഷാജി വർഗീസ്, ഫാ. മോൺസിഞ്ഞോർ തോമസ് കയ്യാലക്കൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സിൽവി തോമസ് സ്വാഗതവും, വൈസ് പ്രസിഡന്റ് എ.ഒ. ബിജു നന്ദിയും പറഞ്ഞു.
കെ.എം.ആർ.എം ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ, ട്രഷറർ സന്തോഷ് ജോർജ്, ബാബുജി ബത്തേരി, എസ്.എം.സി.എഫ്.എഫ് ഹെഡ്മാസ്റ്റർ ലിജു പാറക്കൽ, ജോജി വെള്ളാപ്പള്ളി, ഏരിയ ട്രഷറർ ബിനു എബ്രഹാം, ബിനു ജോൺ എന്നിവർ സമ്മാനവിതരണം നിർവഹിച്ചു. എസ്.എം.സി.എഫ്.എഫ് അധ്യാപിക സാനു അനീഷ് പരിപാടി അവതരിപ്പിച്ചു. രേഖ മാത്യു, ആശ സന്തോഷ്, മേരി ടിങ്കു, റീജ റാണ, ജോയ്സ് ജിമ്മി എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.