കുവൈത്ത് സിറ്റി: തനിമ കുവൈത്ത് സംഘടിപ്പിച്ച സൗഹൃദത്തനിമ ഇഫ്താറും രക്തദാനവും ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. സാഹോദര്യവും സേവനതൽപരതയും കൈമുതലാക്കി പരസ്പരം കൈത്താങ്ങായി നിന്നാൽ നമുക്ക് വിജയിക്കാം -അദ്ദേഹം ഓർമപ്പെടുത്തി. പ്രോഗ്രാം കൺവീനർ ഡി.കെ. ദിലീപ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ഷൈജു പള്ളിപ്പുറം സ്വാഗതം പറഞ്ഞു. ബാബുജി ബത്തേരി ആമുഖപ്രസംഗം നടത്തി.
സക്കീർ ഹുസൈൻ തൂവ്വൂർ, കെ.പി. ബാലമുരളി, ഫാ. മാത്യു എം. മാത്യു എന്നിവർ റമദാൻ സന്ദേശം കൈമാറി. കുവൈത്ത് ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൻ ഹിന്ദ് ഇബ്രാഹിം അൽ ഖുത്തൈമി, പ്രിൻസിപ്പൽ സബാഹത്ത് ഖാൻ, ബാബുജി ബത്തേരി, ഡി.കെ. ദിലീപ്, വിജേഷ് വേലായുധൻ എന്നിവർ ഭദ്രദീപം തെളിയിച്ചു. തനിമയുടെ 18 വർഷത്തെ കലാകായിക സാംസ്കാരിക വിദ്യാഭ്യാസ ആതുരസേവന രംഗങ്ങളിലെ പ്രവർത്തനങ്ങളുടെ വിഡിയോ പ്രദർശിപ്പിച്ചു. 'പുതുവത്സരത്തനിമ'യുടെ ഭാഗമായി സംഘടിപ്പിച്ച കെട്ടിട അലങ്കാര മത്സര വിജയികൾക്ക് സമ്മാനം നൽകി. തുടർപഠനാർഥം നാട്ടിലേക്ക് പോകുന്ന കുട്ടിത്തനിമ അംഗങ്ങൾക്ക് മെമന്റോ വിതരണം ചെയ്തു. 200ഓളം പ്രവാസികൾ രക്തദാനം ചെയ്തു. ലിറ്റി ജേക്കബ് പരിപാടികൾ നിയന്ത്രിച്ചു. ഉഷ ദിലീപ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.