കുവൈത്ത് സിറ്റി: ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു.
കുവൈത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഒരു ദീനാറിന് 269.25 രൂപ എന്ന നിരക്കാണ് നല്‍കിയത്. ഈ മാസത്തിലെ ഏറ്റവും മികച്ച നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം ഒരു ദീനാറിന് 270 രൂപ എന്ന നിരക്കിലെത്തിയിരുന്നു.
ഡോളര്‍ ശക്തമാകുന്നതും എണ്ണവില ഉയരുന്നതും വിവിധ കാരണങ്ങള്‍കൊണ്ട് ഇന്ത്യയില്‍നിന്ന് പണം പുറത്തേക്ക് ഒഴുകുന്നതുമാണ് ഇതിന് കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ രൂപയേക്കാള്‍ 4.6 ശതമാനം വർധനയാണ് കുവൈത്ത് ദീsനാര് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര കറന്‍സി പോര്‍ട്ടലായ എക്സ്.ഇ വെബ്സൈറ്റില്‍ വിനിമയ നിരക്ക് 270 രൂപയായിരുന്നു. നാട്ടിലേക്ക് പണമയക്കുമ്പോൾ ഉയർന്ന തുക നാട്ടിലെത്തിക്കാൻ കഴിയുന്ന സമയമായതിനാൽ മണി എക്സ്ചേഞ്ചുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. പലർക്കും ശമ്പളം ലഭിച്ച ആഴ്ചയായതിനാൽ ഇത് മികച്ച അവസരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.