കുവൈത്ത് സിറ്റി: കെ.എം.സി.സി, ചെങ്കള പഞ്ചായത്ത് ചെർളടുക്ക വോൾഗ സെന്ററിൽ നിർമ്മിച്ച ബൈത്തു റഹ്മയുടെ താക്കോൽ ദാന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.
സി.ടി. അബൂ ഹന്നയുടെ പ്രാർഥനയോടെ തുടങ്ങിയ ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു.
വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി താക്കോൽ ഏറ്റുവാങ്ങി കുടുംബത്തെ ഏൽപിച്ചു. സാമൂഹിക മേഖലയിലും മറ്റും കാരുണ്യ പ്രവർത്തനം നടത്തുകയും ഒരുപാട് പാവങ്ങൾക്ക് വീട് വെച്ച് നിർമ്മിക്കാൻ സ്ഥലം വിട്ടനൽകുകയും ചെയ്ത വോൾഗ അബ്ദുറഹ്മാൻ ഹാജിക്കുള്ള സ്നേഹോപഹാരം മക്കളായ ഷെരീഫ് വോൾഗ, റഫീക്ക് വോൾഗ എന്നിവർക്ക് ഷറഫുദ്ദീൻ കണ്ണേത്ത് നൽകി.
എൻ.എ. അബ്ദുൽ ഖാദർ, ഷൗക്കത്ത് പടുവടുക്കം എന്നിവർക്ക് യഥാക്രമം കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതിയംഗം ഇക്ബാൽ മാവിലാടം, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ആറങ്ങാടിയും നൽകി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി മൂസ ബി. ചെർക്കള, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, വൈസ് പ്രസിഡന്റ് ഇ. അബൂബക്കർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീൽ എരുതുംകടവ്, ജനറൽ സെക്രട്ടറി നാസർ ചായിന്റടി, പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുനീർ ചെർക്കളം, ഹാഷിം ബംബ്രാണി, ഇബ്രാഹിം നെല്ലിക്കട്ട, കെ.എം.സി.സി നേതാക്കളായ സിദ്ദീഖ് എതിർത്തോട്, പി.പി. ഇബ്രാഹിം, അബ്ദുല്ല കോട്ടക്കുന്ന്, അഹമ്മദ് എന്നിവർ സംസാരിച്ചു. കെ.എം.സി.സി കാസർകോട് മണ്ഡം കമ്മിറ്റി സംഘടിപ്പിച്ച റംസാൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മിയാദിനുള്ള സമ്മാനം വൈസ് പ്രസിഡന്റ് യൂസുഫ് ആദൂർ നൽകി. കെ.എം.സി.സി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല കടവത്ത് സ്വാഗതവും മുൻ സെക്രട്ടറി അഷറഫ് ത്യക്കരിപ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.