കി​രീ​ടാ​വ​കാ​ശി​ക്ക് ഒ​മാ​ൻ സു​ൽ​ത്താ​ന്റെ ആ​ശം​സ

കു​വൈ​ത്ത് സി​റ്റി: ഈ​ദു​ൽ ഫി​ത്ർ ആ​ശം​സി​ച്ച് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ഫോ​ൺ കാ​ൾ.

പെ​രു​ന്നാ​ൾ സ​ന്തോ​ഷ​വും അ​നു​ഗ്ര​ഹ​വും നി​റ​ഞ്ഞ​താ​ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ച ഒ​മാ​ൻ സു​ൽ​ത്താ​ൻ കി​രീ​ടാ​വ​കാ​ശി​ക്ക് ആ​യു​രാ​രോ​ഗ്യ​വും ​നേ​ർ​ന്നു. കു​വൈ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ത​ന്റെ ആ​ശം​സ നേ​ർ​ന്ന സു​ൽ​ത്താ​ൻ, അ​റ​ബ് മു​സ്‍ലിം രാ​ജ്യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യും ക്ഷേ​മ​വും കൈ​വ​ര​ട്ടെ എ​ന്നും പ്രാ​ർ​ഥി​ച്ചു.

ആ​ശം​സ​ക​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ കി​രീ​ടാ​വ​കാ​ശി ഒ​മാ​ൻ സു​ൽ​ത്താ​നും ജ​ന​ങ്ങ​ൾ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ആ​രോ​ഗ്യ​ത്തി​നാ​യി കി​രീ​ടാ​വ​കാ​ശി പ്രാ​ർ​ഥി​ച്ചു. ഒ​മാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കും അ​റ​ബ് മു​സ്‍ലിം ലോ​ക​ത്തി​നും ദൈ​വ​ത്തി​ന്റെ കൂ​ടു​ത​ൽ അ​നു​ഗ്ര​ഹ​ങ്ങ​ൾ ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും കി​രീ​ടാ​വ​കാ​ശി അ​റി​യി​ച്ചു.

Tags:    
News Summary - The Sultan of Oman wishes to crown prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.