ഇ​ന്ത്യ​യി​ലെ ഹി​ജാ​ബ് വി​വാ​ദ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ന്​ മു​ന്നി​ൽ ന​ട​ന്ന ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം

കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ന്​ മു​ന്നി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ലെ ഹി​ജാ​ബ് വി​വാ​ദ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​സ്​​ലിം വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം രേ​ഖ​പ്പെ​ടു​ത്തി കു​വൈ​ത്തി​ലെ വ​നി​താ ആ​ക്ടി​വി​സ്റ്റു​ക​ൾ.

കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ന്​ മു​ന്നി​ലെ ഇ​റാ​ദ ച​ത്വ​ര​ത്തി​ൽ പ്ല​ക്കാ​ഡു​ക​ളു​മാ​യി എ​ത്തി​യാ​ണ് കു​വൈ​ത്തി വ​നി​ത​ക​ൾ ക​ർ​ണാ​ട​ക​യി​ലെ വി​ദ്യാ​ല​യ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്ക്‌ എ​തി​രെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്ത്രീ​ക​ൾ​ക്ക് അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും മു​സ്​​ലിം സ്ത്രീ​ക​ൾ​ക്ക് ഹി​ജാ​ബ് അ​വ​കാ​ശ​മാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ മു​സ്​​ലിം സ്ത്രീ​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യേ​ക കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ക്ടി​വി​സ്റ്റു​ക​ളാ​യ ഇ​ബ്തി​ഹാ​ൽ അ​ൽ ഖ​ത്തീ​ബ്, ഹ​ദീ​ൽ ബു​കാ​രി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - To the Kuwait Parliament Solidarity gathering in front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.