തൃശൂർ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി അധ്യക്ഷത വഹിച്ചു.
ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫ്, ജോയ് ആലുക്കാസ് പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
വനിതവേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, ഷൈനി ഫ്രാങ്ക്, റാഫി ജോസ് എരിഞ്ഞേരി, രാജൻ ചാക്കോ തോട്ടുങ്ങൽ, സാബു കൊമ്പൻ, ദിലീപ്കുമാർ, പി.എം. നിഖില, സജിനി വിനോദ്, ആന്റോ പാണേങ്ങാടൻ, ജഗദാംബരൻ, സംഗീത് ലാൽ തോമസ്, ഷാജുദ്ദീൻ, ജിതേഷ്, മനോജ്കുമാർ, ഗിരീഷ് എന്നിവർ സംസാരിച്ചു.‘വെളിച്ചം പദ്ധതി’ സെബാസ്റ്റ്യൻ വാതുക്കാടൻ ചടങ്ങിൽ വിശദീകരിച്ചു.
നാട്ടിലേക്ക് തിരിക്കുന്ന അബ്ബാസിയ ഏരിയ അംഗങ്ങളായ ജോസഫ് ഫ്രാൻസിസ്, സുബിൻ സുബ്രഹ്മണ്യൻ, ജോർജ് ഫ്രാൻസിസ് എന്നിവരുടെ കുടുംബങ്ങൾക്ക് ഏരിയ കൺവീനർ ആന്റോ പാണേങ്ങാടൻ, പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി എന്നിവർ ചേർന്ന് മെമന്റോ കൈമാറി. ജനറൽ സെക്രട്ടറി പി.എ. ഷാജി സ്വാഗതവും ട്രഷറർ വിനോദ് മേനോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.