കുവൈത്ത് സിറ്റി: കുവൈത്തിലെ ഒമരിയയിൽ ഫിലിപ്പീനോ യുവതി കുത്തേറ്റു മരിച്ച കേസില്‍ പിടിയിലായ ഇന്ത്യക്കാരനും മരിച്ചു. സംഭവസമയത്ത് സാരമായി പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
ഒമരിയ പ്രദേശത്ത് കൊലപാതകം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ഫോണ്‍കാളിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. റൂമില്വെച്ചുണ്ടായ ചെറുത്തുനിൽപിനിടെയാണ് ഇന്ത്യക്കാരന് പരിക്കേറ്റത്. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.