ഒമാനിൽ 1067 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ 1067 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 74858 ആയി.  ആകെ 3076 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളിൽ 959 പേർ സ്വദേശികളും 108 പേർ പ്രവാസികളുമാണ്​. 1054 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുമുണ്ട്​. ഇതോടെ രോഗമുക്​തരുടെ എണ്ണം 54061 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 പേരാണ്​ മരണപ്പെട്ടത്​.  ഇതോടെ മരണ സംഖ്യ 371 ആയി. 58 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 570 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 167 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.  20426 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.  വടക്കൻ ബാത്തിന ഗവർണ​േററ്റിലാണ്​ പുതിയ രോഗികൾ കൂടുതൽ.
345 പേർക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രണ്ടാമതുള്ള മസ്​കത്തിൽ 319 പുതിയ രോഗികളുണ്ട്​.  വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബ്​ തന്നെയാണ്​ ഇന്നും മുന്നിൽ. 195 പേർക്കാണ്​ ഇവിടെ പുതുതായി  രോഗം സ്​ഥിരീകരിച്ചത്​. 101 രോഗബാധിതരുള്ള സുഹാറാണ്​ രണ്ടാമത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8492,7480,29; ബോഷർ-10202,8321,20; മസ്​കത്ത്​- 1588,1437,19; അമിറാത്ത്-3055,2231,55; സീബ്​ -14803,11123, 195; ഖുറിയാത്ത്​-935,618,14.
2. വടക്കൻ ബാത്തിന: സുവൈഖ്​ -2495,1582,11; ഖാബൂറ-969,492,54; സഹം-2120,1144,97; സുഹാർ -4043,2252,101; ലിവ -1084,560,35; ഷിനാസ്​ -1126,574,47.
3. തെക്കൻ ബാത്തിന: ബർക്ക-4064,2664,24; വാദി മആവിൽ-353,260,8; മുസന്ന-1790,1147,24; നഖൽ -373,236,5; അവാബി- 235,190,1;  റുസ്​താഖ്​ -1674,1108,45.  
4. ദാഖിലിയ:  നിസ്​വ-1090,703,1; സമാഇൽ-1062,731,13; ബിഡ്​ബിദ്-624,433,3;  ഇസ്​കി -515,358,17; മന-183,116,0;  ഹംറ-207,139,0;  ബഹ്​ല -487,297,4; ആദം-229,150,7.
5. ദോഫാർ:  സലാല- 2424,1464,27; മസ്​യൂന-57,45,0; ഷാലിം-66,50,0; മിർബാത്ത്​-168,167,0; തഖാ-16,11,0; തുംറൈത്ത്​-60,36,0; റഖിയൂത്ത്​ -9,5,0; ദൽഖൂത്ത്​-10,6,1; മഖ്​ഷൻ-1,0,0; സദാ- 1,0,0.
6. അൽ വുസ്​ത: ഹൈമ-148,125,3; ദുകം -1214,1147,5; അൽ ജാസിർ-188,143,7; മഹൂത്​ - 21,16,0.
7. തെക്കൻ ശർഖിയ: ബുആലി-965,770,19; ബുഹസൻ-197,157,5; സൂർ-893,662,30; അൽ കാമിൽ -220,149,4; മസീറ-14,3,3.
8. വടക്കൻ ശർഖിയ:  ഇബ്ര- 312,191,8; അൽ ഖാബിൽ-129,77,5; ബിദിയ -281,158,17; മുദൈബി -954,591,39; ദമാ വതായിൻ-198,109,4; വാദി ബനീ ഖാലിദ്​ -71,39,3.
9. ബുറൈമി:  ബുറൈമി -793,564,13; മഹ്​ദ-20,22,0; സുനൈന-9,2,0.
10. ദാഹിറ:  ഇബ്രി-1262,742,43; ദങ്ക്​-124,90,4; യൻകൽ -176,138,6.
11. മുസന്ദം: ഖസബ്​ -36,23,4; ദിബ്ബ-9,8,0; ബുക്ക -8,5,1.
Tags:    
News Summary - 1067 covid patients in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.