1653 പേർക്ക്​ കൂടി ഒമാനിൽ രോഗമുക്​തി

മസ്​കത്ത്​: 1653 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ ഭേദമായി. ഇതോടെ രോഗമുക്​തരുടെ എണ്ണം 60240 ആയി. ബുധനാഴ്​ച 665 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​.  ഇതോടെ മൊത്തം രോഗികൾ 78569 ആയി. 1314 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളിൽ 618 പേർ സ്വദേശികളും 47 പേർ പ്രവാസികളുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 പേർ കൂടി മരണപ്പെട്ടു​.  ഇതോടെ മരണ സംഖ്യ 412 ആയി ഉയർന്നു. 52 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 522 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 184 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 17917 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.  മസ്​കത്തിലാണ്​ ഇന്ന്​ കൂടുതൽ ​പുതിയ രോഗികളുള്ളത്​. 220 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. രണ്ടാമതുള്ള വടക്കൻ ബാത്തിനയിൽ 145 പേർക്കും പുതുതായി വൈറസ്​ ബാധ കണ്ടെത്തി. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബാണ്​ മുന്നിൽ. 83 പേർക്കാണ്​ ഇവിടെ പുതുതായി  രോഗം സ്​ഥിരീകരിച്ചത്​. 63 രോഗികളുള്ള സുഹാറാണ്​ അടുത്ത സ്​ഥാനത്ത്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8577,7642,3; ബോഷർ-10338,8833,34; മസ്​കത്ത്​- 1628,1597,10; അമിറാത്ത്-3246,2479,55; സീബ്​ -15235,11963, 83; ഖുറിയാത്ത്​-999,698,35.
2. വടക്കൻ ബാത്തിന: സുവൈഖ്​ -2801,1936,38; ഖാബൂറ-1074,643,8; സഹം-2330,1485,2; സുഹാർ -4421,2769,63; ലിവ -1196,733,24; ഷിനാസ്​ -1248,770,10.
3. തെക്കൻ ബാത്തിന: ബർക്ക-4300,3046,45; വാദി മആവിൽ-373,293,2; മുസന്ന-1944,1330,24; നഖൽ -402,267,4; അവാബി- 257,204,7;  റുസ്​താഖ്​ -1804,1261,27.  
4. ദാഖിലിയ:  നിസ്​വ-1163,795,6; സമാഇൽ-1154,832,6; ബിഡ്​ബിദ്-665,492,10;  ഇസ്​കി -548,401,0; മന-186,131,1;  ഹംറ-221,158,0;  ബഹ്​ല -518,358,6; ആദം-248,180,1.
5. ദോഫാർ:  സലാല- 2499,1737,20; മസ്​യൂന-57,48,0; ഷാലിം-70,52,0; മിർബാത്ത്​-168,168,0; തഖാ-17,13,0; തുംറൈത്ത്​-60,44,0; റഖിയൂത്ത്​ -10,5,0; ദൽഖൂത്ത്​-11,6,0; മഖ്​ഷൻ-1,0,0; സദാ- 1,1,0.
6. അൽ വുസ്​ത: ഹൈമ-157,136,0; ദുകം -1217,1167,0; അൽ ജാസിർ-195,160,0; മഹൂത്​ - 22,18,0.
7. തെക്കൻ ശർഖിയ: ബുആലി-1016,874,27; ബുഹസൻ-217,212,2; സൂർ-951,820,15; അൽ കാമിൽ -249,169,6; മസീറ-22,10,4.
8. വടക്കൻ ശർഖിയ:  ഇബ്ര- 335,233,8; അൽ ഖാബിൽ-137,101,0; ബിദിയ -307,183,4; മുദൈബി -1028,701,11; ദമാ വതായിൻ-216,147,2; വാദി ബനീ ഖാലിദ്​ -76,47,1.
9. ബുറൈമി:  ബുറൈമി -832,613,8; മഹ്​ദ-23,19,1; സുനൈന-9,6,0.
10. ദാഹിറ:  ഇബ്രി-1382,936,36; ദങ്ക്​-150,114,7; യൻകൽ -201,158,9.
11. മുസന്ദം: ഖസബ്​ -37,28,0; ദിബ്ബ-12,8,0; ബുക്ക -8,6,0.
Tags:    
News Summary - 1653 more patients recovered in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.