?????????????????? ????????????? ??? (????? ??????)

അഴുകിയ അരി പിടിച്ചെടുത്ത സംഭവം:  അഞ്ച് വിദേശികള്‍ക്ക് തടവും പിഴയും

മസ്കത്ത്: ബര്‍ക്കയില്‍ 22 ടണ്‍ അഴുകിയ അരി പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികളായ അഞ്ച് വിദേശികള്‍ക്ക് തടവും പിഴയും ശിക്ഷ. ശിക്ഷക്ക് ശേഷം മുഴുവന്‍ പ്രതികളെയും നാടുകടത്താനും ബര്‍ക്ക പ്രൈമറി കോടതി വിധിച്ചു. കേസിലെ ആദ്യ മൂന്ന് പ്രതികള്‍ക്ക് രണ്ട് വര്‍ഷം വീതം തടവും 10,000 റിയാല്‍ പിഴയുമാണ് ശിക്ഷ. അഞ്ചും ആറും പ്രതികള്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും 5000 റിയാല്‍ പിഴ അടക്കുകയും വേണം. നാലാം പ്രതിയെ കോടതി വിട്ടയക്കുകയും ചെയ്തു. ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ അനുശാസിക്കുന്ന സുതാര്യതക്കും വിശ്വാസ്യതക്കും വിരുദ്ധമായി അഴുകിയ ഭക്ഷണം വില്‍പന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ വിചാരണ ചെയ്തത്. ശിക്ഷിക്കപ്പെട്ടവരെ കാലാവധിക്ക് ശേഷം രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പിടിച്ചെടുത്ത അരി പ്രതികളുടെ ചെലവില്‍ നശിപ്പിക്കുകയും വേണം. ജാമ്യം ലഭിക്കുന്നപക്ഷം ഓരോ പ്രതിയും മൂവായിരം റിയാല്‍ വീതവും അടക്കണം. കഴിഞ്ഞ മേയ് മാസം പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ബര്‍ക്കയിലെ വിതരണ കമ്പനിയുടെ ഗോഡൗണില്‍ നടത്തിയ റെയ്ഡിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത അരി പിടിച്ചെടുത്തത്. അഴുകിയ അരി പുതിയ ചാക്കുകളിലാക്കി പാക്ക് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് പിടിയിലായത്. ചീത്തയായ അരി കഴുകി വൃത്തിയാക്കി പുതിയ പാക്കറ്റുകളില്‍ നിറച്ച് ഉല്‍പാദന തീയതിയും എക്സ്പയറി തീയതിയും മാറ്റി വിപണനം ചെയ്യുകയാണ് ഇവര്‍ ചെയ്തിരുന്നതെന്ന് അധികൃതര്‍ കോടതിയില്‍ അറിയിച്ചു.  പൊടിയും പ്രാണികളും നിറഞ്ഞ അരി വൃത്തിയാക്കാതെ തങ്ങള്‍ പുതിയ ചാക്കുകളില്‍ നിറച്ചതായി പ്രതികള്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. അരിച്ചാക്കുകളിലെ കാലാവധി തിരുത്തുന്നതടക്കം ജോലികള്‍ സൂപ്പര്‍വൈസര്‍മാരുടെ അറിവോടെയാണ് ചെയ്തിരുന്നതെന്നും ഇവര്‍ മൊഴി നല്‍കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ബര്‍ക്ക മേധാവിയടക്കമുള്ളവരുടെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. ഈ വര്‍ഷത്തിന്‍െറ ആദ്യത്തില്‍ പ്രമുഖ കമ്പനി നാലായിരത്തോളം കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും മറ്റും ഷോപ്പിങ് മാളുകളില്‍ വിതരണം ചെയ്തത് കണ്ടത്തെിയിരുന്നു. 
പാക്കറ്റിലുള്ള കാലാവധി കഴിയുന്ന തീയതി തിരുത്തിയാണ് ഇവര്‍ സാധനങ്ങള്‍ വിപണനം നടത്തിയിരുന്നത്. സാധനങ്ങള്‍ പിടിച്ചെടുത്തതിന് ഒപ്പം കമ്പനിയുടെ നിരവധി ജീവനക്കാരെയും പിടികൂടിയിരുന്നു. രണ്ടു സംഭവങ്ങളിലും കമ്പനിയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 
ബര്‍ക്ക സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വദേശികള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക കാമ്പയിന്‍ നടത്തിയിരുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT